1. നിയമാവലി പൂർണമായി വായിച്ചു നോക്കി മാത്രമേ കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമാകുവാൻ പാടുള്ളു.
2. പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയുടെ 2024 - 2025 വർഷത്തേക്കുള്ള അംഗത്വ കാമ്പയിൻ 2024 ആഗസ്ത് 01 മുതൽ സെപ്റ്റംബർ 30 വരെ ആയിരിക്കും.
3. നിലവിൽ അംഗത്വം എടുത്തവർ 2024 - 2025 വർഷത്തെ അംഗത്വം പുതുക്കിയാൽ അംഗത്വ കാലാവധി ഒക്ടോബർ ഒന്നു മുതൽ 2024 ഒക്ടോബർ 01 മുതൽ, 2025 സെപ്റ്റംബർ 30 വരെ ആയിരിക്കും. പുതുതായി ഈ വർഷം അംഗത്വം എടുക്കുന്നവരുടെ അംഗത്വ കാലാവധി 2024 ഡിസംബർ 01 മുതൽ 2025 സെപ്റ്റംബർ 30 വരെ ആയിരിക്കും.
4. അംഗത്വം പുതുക്കുന്നവരും പുതുതായി ചേരുന്നവരും അംഗത്വ ഫോം മുഴുവനായി പൂരിപ്പിക്കേണ്ടതാണ്. അംഗത്വ ഫോം പദ്ധതി കാലാവധി കഴിയും വരെ സൂക്ഷിക്കേണ്ടതുമാണ്.
5. കാൻസർ, ഹൃദയരോഗങ്ങൾ,കിഡ്നി അസുഖങ്ങൾ,തുടങ്ങിയ രോഗം ബാധിച്ച ആളുകൾ ഈ പദ്ധതിയിൽ ചേരാൻ പാടുള്ളതല്ല, അസുഖ വിവരം മറച്ചുവെച്ച് പദ്ധതിയിൽ ചേർന്ന് പിന്നീട് മരണം സംഭവിച്ചാൽ പദ്ധതി ആനുകൂല്യം നൽകുന്നതായിരിക്കില്ല.
6. പദ്ധതിയിൽ അംഗമായി ചേരുമ്പോൾ സംഭാവനയായി നൽകേണ്ടത് 120 റിയാൽ ആണ്.
7. പദ്ധതിയുടെ ഈ വർഷത്തെ കാമ്പയിൻ കാലാവധി അവസാനിക്കുന്ന സെപ്റ്റംബർ 30ന് ശേഷം വരുന്ന അപേക്ഷകൾ സ്വീകരിക്കില്ല.
8. ഈ പദ്ധതിയിൽ നിയമാവലികൾ പാലിച്ച് അംഗത്വം എടുത്ത ആൾ മരണപ്പെട്ടാൽ അവരുടെ കുടുംബത്തിന് (അപേക്ഷ ഫോമിൽ പറഞ്ഞ നോമിനിക്ക്) രേഖകൾ പരിശോധിച്ചു 10 ലക്ഷം ഇന്ത്യൻ രൂപ സഹായ ധനമായി നൽകുന്നതായിരിക്കും.
9. അംഗത്വമെടുത്തതിനുശേഷം ക്യാൻസർ,കിഡ്നി, ഹൃദയസംബന്ധമായ രോഗങ്ങൾ വരികയാണെങ്കിൽ സുരക്ഷാ പദ്ധതി ഉപസമിതി പരിശോധിച്ചു ചികിത്സ സഹായം നൽകുന്നതായിരിക്കും.
10. പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സുരക്ഷാ പദ്ധതിയുടെ വെബ്സൈറ്റ് മുഖേനയും എസ്എംഎസ് മുഖേനയും അറിയിക്കുന്നതായിരിക്കും. പദ്ധതിയിൽ അംഗത്വം എടുത്ത മുഴുവൻ അംഗങ്ങളും വെബ്സൈറ്റിൽ നിങ്ങളുടെ അംഗത്വം പരിശോധിച്ചു ഉറപ്പുവരുത്തുക.പരാതികൾ ഉണ്ടെങ്കിൽ സുരക്ഷാ പദ്ധതിയുടെ ഉപസമിതിയുമായി പദ്ധതി കാലാവധി തുടങ്ങി ഒരു മാസത്തിനുള്ളിൽ ബന്ധപ്പെടുക. പിന്നീട് വരുന്ന അംഗത്വവുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതല്ല.
11. പദ്ധതിയിൽ അംഗമായവർ എക്സിറ്റിൽ നാട്ടിൽ പോയാൽ ആ കാലയളവിലെ പദ്ധതി തീരുന്നത് വരെ ആനുകൂല്യത്തിന് അർഹൻ ആയിരിക്കും.തുടർന്നുവരുന്ന പുതിയ കാലയളവിൽ 2500 ഇന്ത്യൻ രൂപ അടച്ച് പദ്ധതി അംഗത്വം പുതുക്കാവുന്നതാണ്.
12. സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ ഉണ്ടാക്കിയ സുരക്ഷാ പദ്ധതിയുടെ ഉപസമിതി ആയിരിക്കും സുരക്ഷാ പദ്ധതിയുടെ കാര്യങ്ങൾ നിർവഹിക്കുക.
13. അതാത് കാലങ്ങളിൽ പ്രവാസ ലോകത്തോ നാട്ടിലോ മഹാമാരികൾ ഉണ്ടായി പദ്ധതി അംഗങ്ങൾ മരണപ്പെട്ടാൽ, പദ്ധതി ആനുകൂല്യം സംബന്ധിച്ച് സുരക്ഷാ പദ്ധതി ഉപസമിതി സാഹചര്യത്തിനനുസരിച്ചുള്ള തീരുമാനം കൈക്കൊള്ളുന്നതാണ്.
14. ആത്മഹത്യ മരണമാണെങ്കിൽ പദ്ധതി ആനുകൂല്യം നൽകുന്നതായിരിക്കില്ല.
15. പദ്ധതിയിൽ ചേരുന്നവർ അതാത് മണ്ഡലത്തിലെ കോർഡിനേറ്റർമാരെ തിരഞ്ഞെടുത്ത് സബ്മിറ്റ് ചെയ്തതിനു ശേഷം പദ്ധതി വിഹിതമായ 120 റിയാൽ കോർഡിനേറ്ററെ ഏൽപ്പിച്ചു അപ്രൂവൽ ചെയ്യിക്കുക
16. പദ്ധതി അംഗത്വം വെബ്സൈറ്റിലെ 'Check Your Security Scheme Membership Status' എന്ന ടാബ് ക്ലിക്ക് ചെയ്ത് നിങ്ങൾക്കും കൺഫേം ചെയ്യാം.
1. 2016 ജനുവരി 1 നു ശേഷം റിയാദിൽ നിന്നും എക്സിറ്റ് പോയവർക്ക് പദ്ധതിയിൽ ചേരുവാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ.
2. നിയമാവലി പൂർണമായും വായിച്ചു മനസ്സിലാക്കി മാത്രമേ പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമാവാൻ പാടുള്ളു.
3. പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയുടെ 2024 - 2025 വർഷത്തേക്കുള്ള അംഗത്വ കാമ്പയിൻ 2024 ആഗസ്ത് 01 മുതൽ സെപ്റ്റംബർ 30 വരെ ആയിരിക്കും.
4. കഴിഞ്ഞ വർഷം പദ്ധതിയിൽ അംഗത്വം എടുത്തവർ 2024 - 2025 വർഷത്തെ അംഗത്വം പുതുക്കിയാൽ അംഗത്വ കാലാവധി 2024 ഒക്ടോബർ 01 മുതൽ 2025 സെപ്റ്റംബർ 30 വരെ ആയിരിക്കും. പുതുതായി ഈ വർഷം അംഗത്വം എടുക്കുന്നവരുടെ കാലാവധി 2024 ഡിസംബർ 01 മുതൽ 2025 സെപ്റ്റംബർ 30 വരെ ആയിരിക്കും.
5. കാൻസർ, ഹൃദയരോഗങ്ങൾ, കിഡ്നി അസുഖങ്ങൾ തുടങ്ങിയ മാരക രോഗം ബാധിച്ച ആളുകൾ ഈ പദ്ധതിയിൽ ചേരാൻ പാടുള്ളതല്ല, അസുഖ വിവരം മറച്ചു വെച്ച് പദ്ധതിയിൽ ചേർന്ന് പിന്നീട് മരണം സംഭവിച്ചാൽ പദ്ധതി ആനുകൂല്യം നൽകുന്നതായിരിക്കില്ല.
6. പദ്ധതിയുടെ ഈ വർഷത്തെ കാമ്പയിൻ കാലാവധി അവസാനിക്കുന്ന സെപ്റ്റംബർ 30 നു ശേഷം വരുന്ന അപേക്ഷകൾ സ്വീകരിക്കില്ല.
7. ഈ പദ്ധതിയിൽ നിയമാവലികൾ പാലിച്ചു അംഗത്വം എടുത്ത ആൾ മരണപ്പെട്ടാൽ അവരുടെ കുടുംബത്തിന് (അപേക്ഷ ഫോമിൽ പറഞ്ഞ നോമിനിക്ക് ) രേഖകൾ പരിശോധിച്ചതിന് ശേഷം പത്തു ലക്ഷം ഇന്ത്യൻ രൂപ നൽകുന്നതായിരിക്കും.
8. അംഗത്വമെടുത്തതിന് ശേഷം കാൻസർ, കിഡ്നി, ഹൃദയ സംബന്ധമായ രോഗങ്ങൾ വരികയാണെങ്കിൽ സുരക്ഷാ പദ്ധതി ഉപസമിതി പരിശോധിച്ചു ചികിത്സ സഹായം നൽകുന്നതായിരിക്കും.
9. മഹാമാരികൾ ഉണ്ടായി പദ്ധതി അംഗങ്ങൾ മരണപ്പെട്ടാൽ, പദ്ധതി ആനുകൂല്യം സംബന്ധിച്ച് സുരക്ഷാ പദ്ധതി ഉപസമിതി സാഹചര്യത്തിനനുസരിച്ചുള്ള തീരുമാനം കൈക്കൊള്ളുന്നതാണ്.
10. ആത്മഹത്യ മരണമാണെങ്കിൽ പദ്ധതി ആനുകൂല്യം നല്കുന്നതായിരിക്കില്ല.
11. പദ്ധതിയുടെ ട്രസ്റ്റിന്റെ പേരിലുള്ള അക്കൗണ്ടിൽ 2500 രൂപ നിക്ഷേപിച്ചു റെസീപ്റ്റ് വാങ്ങുക.
12. സുരക്ഷാ പദ്ധതിയുടെ വെബ്സൈറ്റിൽ കയറി 'Security Scheme Registration' ക്ലിക്ക് ചെയ്തു നിയമാവലി വായിച്ചു 'I agree' ബട്ടൺ ക്ലിക്ക് ചെയ്യുക.
13. തുടർന്ന് സൈറ്റിൽ ചോദിച്ചിട്ടുള്ള മുഴുവൻ കാര്യങ്ങളും എന്റർ ചെയ്യുക.
14. തുടർന്ന് ഫോട്ടോ, പാസ്പോർട്ടിന്റെ ഫ്രണ്ട് പേജ്, പഴയ ഇഖാമ കോപ്പി അല്ലെങ്കിൽ വിസ പേജ്, ബാങ്ക് റെസീപ്റ്റ് എന്നിവ അപ്ലോഡ് ചെയ്തു അപേക്ഷ സബ്മിറ്റ് ചെയ്യുക.
15. അപേക്ഷ സുരക്ഷാപദ്ധതിയുടെ കമ്മിറ്റി പരിശോധിച്ച് അപ്പ്രൂവൽ ആയാൽ നിങ്ങളുടെ മൊബൈൽ നമ്പറിൽ CONFIRMATION മെസ്സേജ് (പദ്ധതി അംഗത്വ നമ്പർ അടക്കം ) അയക്കുന്നതാണ്. ഈ അംഗത്വ നമ്പർ സൂക്ഷിച്ചു വെക്കുക
16. പദ്ധതി അംഗത്വം വെബ്സൈറ്റിലെ 'Check Your Security Scheme Membership Status' എന്ന ടാബ് ക്ലിക്ക് ചെയ്ത് നിങ്ങൾക്കും കൺഫേം ചെയ്യാം.
KMCC Care Foundation, 10/383 First Floor, Rufaida Building, Opposite Crescent Hospital, Chungam, Feroke, Kozhikkode, Kerala - 673632
© 2024 Riyadh KMCC. All Rights Reserved. Powered by
TNM Online Solutions