KMCC is the largest expatriate Organisation in the world.

MEDIA CENTER

03 - 09 - 2019

കെ. എം.സി.സി പ്രവാസി കുടുംബ സുരക്ഷ പദ്ധതി, അംഗത്വം സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി

qwerty :

റിയാദ്: കെ എം സി സി സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ നടപ്പി ലാക്കുന്ന പ്രവാസി കുടുംബ സുരക്ഷ പദ്ധതിയിൽ അംഗങ്ങളെ ചേർക്കുന്നതിനുള്ള അവസാന തീയ്യതി ഈ മാസം (സെപ്റ്റംബർ) 30 വരെ നീട്ടാൻ ഇന്നലെ കെ എം സി സി ഓഫിസിൽ ചേർന്ന സെൻട്രൽ കമ്മിറ്റി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. പദ്ധതിയില്‍ അംഗമായിരിക്കെ മരണമടഞ്ഞാല്‍ പത്ത് ലക്ഷം രൂപ സഹായധനമായി ലഭിക്കുന്നതാണ് പദ്ധതി.  100 റിയാല്‍ ആണ് അംഗത്വ ഫീസ്. കാലാവധി ഒരു വര്‍ഷം. പാണക്കാട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങളാണ് മുഖ്യ രക്ഷാധികാരി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ സി പി മുസ്തഫ ചെയർമാനായി ഏഴംഗ ഉപസമിതിയും എല്ലാ കെ.എം.സി.സി ജില്ലാ പ്രസിഡന്റു മാരുള്‍ക്കൊള്ളുന്ന സമിതിയുമാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല വഹിക്കുന്നത്. നാട്ടില്‍ പോകുന്നവര്‍ക്ക് പ്രതിവര്‍ഷം 2000 രൂപ നല്‍കി പദ്ധതി യില്‍ തുടരാം. ഭാര്യയെയും അംഗമായി ചേർക്കാവുന്നതാണ്. അപേക്ഷ ഫോറം ആവശ്യമുള്ളവർ താഴെ പറയുന്ന നമ്പറുക ളിൽ ബന്ധപ്പെടേണ്ടതാണ്.  സി പി മുസ്തഫ (0505346733) ജലീൽ തിരൂർ (0509099849) കബീർ വൈലത്തൂർ (0552741990) സിദ്ധീഖ് തുവ്വൂർ (0508517210) പ്രസിഡന്റ സി പി മുസ്തഫ അധ്യക്ഷത വഹിച്ചു.കെ പി  അബ്ദുസ്സലാം തൃക്കരിപ്പൂർ കബീർ വൈലത്തുർ അഷ്‌റഫ് കൽപകഞ്ചേരി നാസർ മാങ്കാവ്, സത്താർ താമരത്ത്, ബഷീർ താമരശ്ശേരി ,ഷാഹിദ് മാസ്റ്റർ ,എ യു സിദ്ധീഖ്, എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ആക്ടിങ് സെക്രെട്ടറി ജലീൽ തിരൂർ സ്വാഗതവും സുബൈർ അരിമ്പ്ര നന്ദിയും പറഞ്ഞു.