KMCC is the largest expatriate Organisation in the world.

പ്രവാസികുടുംബ സുരക്ഷാപദ്ധതി നിയമാവലിയും വിശദാംശങ്ങളും

1.2016 ജനുവരി 1 നു ശേഷം റിയാദിൽ നിന്നും എക്സിറ്റ് പോയവർക്ക് പദ്ധതിയിൽ ചേരുവാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ.
2.നിയമാവലി പൂർണമായും വായിച്ചു മനസ്സിലാക്കി മാത്രമേ പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമാവാൻ പാടുള്ളു.
3.പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയുടെ 2020-2021 വർഷത്തേക്കുള്ള അംഗത്വ കാമ്പയിൻ 2020 ജൂലൈ 15 മുതൽ 2020 സെപ്റ്റംബർ 15 വരെ ആയിരിക്കും.
4.കഴിഞ്ഞ വർഷം പദ്ധതിയിൽ അംഗത്വം എടുത്തവർ 2020/21 വർഷത്തെ അംഗത്വം പുതുക്കിയാൽ, അംഗത്വ കാലാവധി 2020 ഒക്ടോബർ ഒന്ന് മുതൽ 2021 സെപ്റ്റംബർ 30 വരെ ആയിരിക്കും. പുതുതായി ഈ വർഷം അംഗത്വം എടുക്കുന്നവരുടെ അംഗത്വ കാലാവധി 2020 ഡിസംബർ ഒന്ന് മുതൽ 2021 സെപ്റ്റംബർ 30 വരെ ആയിരിക്കും.
5.കാൻസർ, ഹൃദയരോഗങ്ങൾ, കിഡ്‌നി അസുഖങ്ങൾ തുടങ്ങിയ മാരക രോഗം ബാധിച്ച ആളുകൾ ഈ പദ്ധതിയിൽ ചേരാൻ പാടുള്ളതല്ല, അസുഖ വിവരം മറച്ചു വെച്ച് പദ്ധതിയിൽ ചേർന്ന് പിന്നീട് മരണം സംഭവിച്ചാൽ പദ്ധതി ആനുകൂല്യം നൽകുന്നതായിരിക്കില്ല.
6.പദ്ധതിയുടെ ഈ വർഷത്തെ കാമ്പയിൻ കാലാവധി അവസാനിക്കുന്ന സെപ്റ്റംബർ 15 നു ശേഷം വരുന്ന അപേക്ഷകൾ സ്വീകരിക്കില്ല.
7.ഈ പദ്ധതിയിൽ നിയമാവലികൾ പാലിച്ചു അംഗത്വം എടുത്ത ആൾ മരണപ്പെട്ടാൽ അവരുടെ കുടുംബത്തിന് (അപേക്ഷ ഫോമിൽ പറഞ്ഞ നോമിനിക്ക് ) രേഖകൾ പരിശോധിച്ചതിന് ശേഷം പത്തു ലക്ഷം ഇന്ത്യൻ രൂപ നൽകുന്നതായിരിക്കും.
8.അംഗത്വമെടുത്തതിന് ശേഷം കാൻസർ, കിഡ്‌നി, ഹൃദയ സംബന്ധമായ രോഗങ്ങൾ വരികയാണെങ്കിൽ സുരക്ഷാ പദ്ധതി ഉപസമിതി പരിശോധിച്ചു ചികിത്സ സഹായം നൽകുന്നതായിരിക്കും.
9.മഹാമാരികൾ ഉണ്ടായി പദ്ധതി അംഗങ്ങൾ മരണപ്പെട്ടാൽ, പദ്ധതി ആനുകൂല്യം സംബന്ധിച്ച് സുരക്ഷാ പദ്ധതി ഉപസമിതി സാഹചര്യത്തിനനുസരിച്ചുള്ള തീരുമാനം കൈക്കൊള്ളുന്നതാണ്.
10.ആത്മഹത്യ മരണമാണെങ്കിൽ പദ്ധതി ആനുകൂല്യം നല്കുന്നതായിരിക്കില്ല.
11.പദ്ധതിയുടെ ട്രസ്റ്റിന്റെ പേരിലുള്ള അക്കൗണ്ടിൽ 2500 രൂപ നിക്ഷേപിച്ചു റെസീപ്റ്റ് വാങ്ങുക.
Name: KMCC Care Foundation
A/C NO:000702010000085
IFS Code: ICIC00MCUBL
Swift CODE: ICICINBBXXX
Manjeri Co Operative Urban Bank
Pulikkal branch 673637

12.സുരക്ഷാ പദ്ധതിയുടെ വെബ്‌സൈറ്റിൽ കയറി വെൽഫെയർ സ്‌കീം രജിസ്‌ട്രേഷൻ ക്ലിക്ക് ചെയ്തു നിയമാവലി വായിച്ചു I agree ബട്ടൺ ക്ലിക്ക് ചെയ്യുക.
13.തുടർന്ന് സൈറ്റിൽ ചോദിച്ചിട്ടുള്ള മുഴുവൻ കാര്യങ്ങളും എന്റർ ചെയ്യുക.
14.തുടർന്ന് ഫോട്ടോ, പാസ്‌പോർട്ടിന്റെ ഫ്രണ്ട് പേജ്, പഴയ ഇഖാമ കോപ്പി അല്ലെങ്കിൽ വിസ പേജ്, ബാങ്ക് റെസീപ്റ്റ് എന്നിവ അപ്ലോഡ് ചെയ്തു അപേക്ഷ സബ്മിറ്റ് ചെയ്യുക.
15.അപേക്ഷ സുരക്ഷാപദ്ധതിയുടെ കമ്മിറ്റി പരിശോധിച്ച് അപ്പ്രൂവൽ ആയാൽ നിങ്ങളുടെ മൊബൈൽ നമ്പറിൽ confirmation മെസ്സേജ് (പദ്ധതി അംഗത്വ നമ്പർ അടക്കം ) അയക്കുന്നതാണ്. ഈ അംഗത്വ നമ്പർ സൂക്ഷിച്ചു വെക്കുക.
16.പദ്ധതി അംഗത്വം വെബ്‌സൈറ്റിലെ Check Your Security Scheme Membership എന്ന ടാബ് ക്ലിക്ക് ചെയ്ത് നിങ്ങൾക്കും കൺഫേം ചെയ്യാം.

I Agree the bylaw of Riyadh KMCC.